മക്ക- മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യതയെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തായിഫ്, അദം, മൈസാന്‍, അര്‍ദിയ്യാത്ത്, ജുമൂം, അല്‍ കാമില്‍, തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്.
മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്കൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഖുന്‍ഫുദ, അല്‍ലീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാഴ്ചക്കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ഉല്ലാസയാത്ര നടത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചെങ്കടല്‍ തീരങ്ങളില്‍ തിരമാലകള്‍ പതിവിലധികം ഉയരുന്നതിനും സാധ്യതയുണ്ട്. മക്കയില്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഞായറായ്ച സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പഠനം ഓണ്‍ ലൈനിലക്കു മാറ്റിയതായി അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചു.