റിയാദ്- റിയാദിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും റിയാദ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റിയാദ്, അൽദിരിയ, അൽമജ്മ, അൽസുൽഫി, അൽറിമ, താദിഖ്, ഷഖ്‌റ, അഫീഫ്, അൽദവാദ്മി എന്നീ മേഖലകളിലാണ് മഴ പെയ്യുക. ഖുവാഇയ്യ, അൽഅഫ്‌ലാജ്, വാദി ദവാസിർ, അൽസുലൈൽ, അൽഖർജ്, ഹോട്ടത്ത് ബാനി തമീം, അൽഹാരിഖ്, അൽബജാദിയ, അൽമുസാഹിമിയ, ധർമ്മ, ഹുറൈമില, ദലം എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തലസ്ഥാനം ഉൾപ്പെടെ റിയാദ് മേഖലയുടെ ചില ഭാഗങ്ങളിൽ കാറ്റിനൊപ്പം മഴ പെയ്യും. എല്ലാവരും ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ അനുസരിക്കാനും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.