റിയാദ് – തലസ്ഥാന നഗരിയായ റിയാദും റിയാദ് മേഖലയിലെ ഗവർണറേറ്റുകളിലും പട്ടണങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴയ്ക്കും, അതി വേഗത്തിലുള്ള കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം തലസ്ഥാന നഗരിയിൽ നേരിയ തോതിൽ മഴ അനുഭവപ്പെട്ടിരുന്നു.
റിയാദ്, ദവാദ്മി, അൽ-റെയ്ൻ, അൽ-ഖുവയ്യ, അഫീഫ്, അൽ-സുൽഫി, അൽ-ഘട്ട്, അൽ-മജ്മഅ, ഷഖ്റ, ദിരിയ, താദിഖ്, ഹുറൈമില, റുമ, ധർമ്മ, മറാട്ട്, അൽ-അഫ്ലാജ്, അൽ-സലിൽ, വാദി അൽ-ദവാസിർ എന്നിവിടങ്ങളിലാണ് മഴയുണ്ടാകുകയെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
അതേസമയം, മഴയുള്ള കാലാവസ്ഥയിൽ അതീവ ജാഗ്രത പുലർത്താനും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.