സൗദി അറേബ്യയിലെ അഞ്ചു മേഖലകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത

rain and wind

റിയാദ്- സൗദി അറേബ്യയിൽ അഞ്ചു മേഖലകളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിനും സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി. ജിസാൻ, അസീർ, അൽബഹ, മക്ക, അൽ ഖസീം എന്നിവടങ്ങളിലും മഴക്കുള്ള സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിലാണെന്നും വടക്ക്, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിലും തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 1 5മുതൽ 30 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!