അൽബാഹ: ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അൽബാഹയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ ജീവനക്കാർക്കും അവധി ബാധകമാണ്. അൽമന്ദാഖ്, ബനി ഹസ്സൻ, അൽഖ, അൽഅഖിഖ്, ബൽജുരാഷി, സെൻട്രൽ അൽബാഹ എന്നിവടങ്ങളിലാണ് അവധി. മൈ സ്‌കൂൾ പ്ലാറ്റ്‌ഫോം വഴി പഠനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
അൽബഹ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപ്പിച്ചത്.