റിയാദ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കലാവസ്ഥ നിരീക്ഷകൻ അബ്‌ദുല്ല അൽഉസൈമി അറിയിച്ചു. ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, റിയാദിന്‍റെ കിഴക്ക് ഭാഗം, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാവ്യതിയാനമുണ്ടാകും. റിയാദ്, ഹായിൽ, അൽഖസീം എന്നിവിടങ്ങളിൽ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.