രാജ്യത്ത് മഴ ശക്തമാകും; പ്രവചനവുമായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം

rain

ദമ്മാം: രാജ്യത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ഇടിമിന്നലോട് കൂടിയ മഴ വെള്ളപ്പൊക്കത്തിനും കാരണമായേക്കും. രാത്രിയിലും പുലർച്ചെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ് മേഖലകളിൾ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ ്‌ഴ അനുഭവപ്പെടും. റിയാദ്, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ പെയ്യും. ജനങ്ങൾ മുൻകരുതലുകള്ഡ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അരുവികൾ, ചതുപ്പ് പ്രദേശങ്ങൾ താഴ്‌വരകൾ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. മൂടൽ മഞ്ഞ് റോഡുകളിൽ അപകടത്തിന് സാധ്യത വർധിപ്പിക്കുന്നതിനാൽ ദീർഘദൂര യാത്രക്കാർ ജാഗ്രഗത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!