റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. തായിഫ്, മെയ്സാൻ, അൽ മുവൈഹ്, തുർബ, അൽ ഖുർമ, റാനിയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിക്കണമെന്നും ഇവിടങ്ങൾ സന്ദർശിക്കുകയോ നീന്തൽ പോലുള്ള വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പൊതു ജനങ്ങളോട് സിവിൽ ഡിഫൻസ് അധികൃതർ അഭ്യർത്ഥിച്ചു. കാലാവസ്ഥ അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകളിലൂടെ പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.