റിയാദ് – സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അതേസമയം തായിഫ്, മെയ്സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അസീർ, അൽ-ബഹ, ജസാൻ, നജ്റാൻ, മദീന എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മക്ക മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. റിയാദ് മേഖലയെ ചെറിയ മഴയും പൊടികാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ മഴ പെയ്യുന്ന സ്ഥലങ്ങളിൽ ആളുകൾ പോകരുതെന്നും അപകട സാധ്യതയുള്ളതിനാൽ അവിടെ നീന്തരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
അതോടൊപ്പം അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.