സൗദിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി സിവിൽ ഡിഫൻസ്

rain in saudi

ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകി. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, അൽബഹ, ജിസാൻ, മക്ക, മദീന, നജ്‌റാൻ എന്നീ ഭാഗങ്ങളിൽ മഴ ശക്തമായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും അവയിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

തായിഫ്, മെയ്‌സാൻ, അദം, അൽഅർദിയാത്ത്, അൽകാമിൽ, പ്രദേശങ്ങളിൽ പൊടിക്കാറ്റ്, പേമാരി, ആലിപ്പഴം വർഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മക്ക, അൽജുമും, ബഹ്‌റ, ഖുൻഫുദ, ലെയ്ത്ത്, അൽഖുർമ, റാനിയ, തുർബ, മദീന, നജ്‌റാൻ എന്നീ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നിർദ്ദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!