റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വലിയ മഞ്ഞുവീഴ്ച്ചയാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച്ച മുതൽ സൗദിയിലെ അൽ-ജൗഫ് മേഖലയിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ച്ചയോടൊപ്പമുള്ള കനത്ത മഴയാണ് പെയ്തിരുന്നത്.
മഴ കാരണം താഴ്‌വരകളിൽ വെള്ളം നിറഞ്ഞു. വരും ദിവസങ്ങളിൽ സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദ് മേഖലയുടെ വിവിധയിടങ്ങളിൽ മിതമായതോടെ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 14 ആംബുലൻസ് ടീമുകളെയും രണ്ട് കെയർ ടീമുകളെയും എയർ ആംബുലൻസ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.