ജിദ്ദ: അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക, ജിദ്ദ, ബഹ്‌റ എന്നിവടങ്ങളിൽ കനത്ത മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജുമും, അൽ-കാമിൽ, ഖുലൈസ്, റാബിഗ്, തുറാബ, റാനിയ, അൽ- മുവൈഹ്, ഖുൻഫുദ, അൽ-ലൈത്ത്, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു.
മദീന മേഖലയിലും അൽ- ബഹ, അബഹ, ഖമീസ് മുഷൈത് മേഖലകളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബീഷ, സബയ, ദമ്മാദ്, അബു ആരിഷ്, അഹദ് അൽ മസരിഹ, ഫറസൻ, അൽ റീത്ത്, ഹറൂബ്, അൽ ദയേർ, ഫീഫ, അൽ അരിദ, അൽ ഹാർത്ത്, സാംത, തുവൽ, അൽ ഖോബ എന്നിവയുൾപ്പെടെ ജിസാൻ മേഖലയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.