റമദാൻ അവസാനം വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്കും മണൽകാറ്റിനും സാധ്യത

rain

ജിദ്ദ – സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ വിശുദ്ധ റമദാൻ മാസം അവസാനം വരെ മിക്ക പ്രദേശങ്ങളിലും താരതമ്യേന കനത്ത മഴയും മണൽക്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടാൻ സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(NCM) മുന്നറിയിപ്പ് നൽകി. ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ പൊടിക്കാറ്റ്, പേമാരി, മഞ്ഞുവീഴ്ച എന്നിവയ്‌ക്കൊപ്പം ഇടിമിന്നൽ ശക്തമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അസീർ, അൽ-ബഹ, ജസാൻ, മക്ക, നജ്‌റാൻ, മദീന മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴയ്‌ക്ക് സാക്ഷ്യം വഹിക്കുമെന്ന് എൻസിഎം പ്രസ്താവനയിൽ പറയുന്നു. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖലകളിൽ തിങ്കൾ മുതൽ ബുധൻ വരെ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നൽ അനുഭവപ്പെടും. കിഴക്കൻ പ്രവിശ്യയിൽ തിങ്കൾ മുതൽ വ്യാഴം വരെയും മക്ക, തബൂക്ക്, മദീന മേഖലകളിൽ ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിലും മണൽക്കാറ്റിന്റെ അകമ്പടിയോടെ നേരിയതോ മിതമായതോ ആയ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം അടുത്ത ആഴ്ച പകുതി വരെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്നാണ് പ്രാഥമിക പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചും അത് ബാധിച്ച പ്രദേശങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അവരുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഫോളോ അപ്പ് ചെയ്യാൻ NCM പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!