ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച്ച വരെ മഴയും ഇടിമിന്നലും തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്‌വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം.
ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണം. പൊടിക്കാറ്റ് വീശാനിടയുണ്ട്. മക്ക മേഖലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദിലും പരിസര പ്രദേശങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.