റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറണമെന്നും ഈ പ്രദേശങ്ങളിൽ നീന്തരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൂടുതൽ അറിയിപ്പുകൾക്കായി ആളുകൾ പ്രാദേശിക മാധ്യമങ്ങളെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും പിന്തുടരണമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. മക്ക, ജിദ്ദ, തായിഫ്, അൽ-ജാമൂം, അൽ-കാമിൽ, അദം, അൽ-അർദിയാത്ത്, മെയ്‌സൻ, അൽ-ഖുർമ, തർബ, റാനിയ, അൽ-മുവായ്, ബഹ്‌റ, റാബിഗ്, ഖുലൈസ്, അൽ-ലൈത്ത്, അൽ-ഖുൻഫുദ എന്നീ മേഖലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്നും പ്രസ്തവാനയിൽ പറയുന്നു.