സൗദിയിലെ പല പ്രദേശങ്ങളിലും ഇന്ന് മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

SAVE_20230815_104550

റിയാദ് – വേനൽക്കാലത്ത് കുതിച്ചുയരുന്ന താപനിലയിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ചൊവ്വാഴ്ച) മുതൽ ഓഗസ്റ്റ് 19 വരെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

അബ, ഖമീസ് മുഷൈത്, ബിഷ, ശരത് ഒബിദ, അഹദ് റുഫൈദ, അൽ-ഹർജ, തത്‌ലീത്, ദഹ്‌റാൻ അൽ-ജനൂബ്, അൽ-റബ്‌വ, അൽ-നമസ് , തെക്കൻ അസീർ മേഖലയിലെ തനുമ, ബൽഖർൻ, അൽ-മജർദ, ബാരിഖ്, മഹായിൽ, റിജാൽ അൽമ; അൽ-ബഹ, ബൽജുറാഷി, അൽ-മന്ദാഖ്, അൽ-ഖുറ, അൽ-അഖിഖ്, ഖിൽവ, അൽ-മഖ്വ, ബാനി ഹസ്സൻ, അൽ-ഹജ്റ, അൽ-ബഹ മേഖലയിലെ ഗാമിദ് അൽ-സനാദ്; ജസാൻ മേഖലയിലെ ജസാൻ, ഫിഫ, അൽ-ഖൗബ, അൽ-അർദ, അൽ-റൈത്ത്, അൽ-ദാർ, അൽ-ഐദാബി, ഹറൂബ്, ബിഷ്, അൽ-ദർബ്, സബ്യ, അബു അരിഷ്, സംതഹ്; കൂടാതെ മക്ക മേഖലയിലെ തായിഫ്, മെയ്‌സാൻ, അദം, അൽ-ഉർദിയാത്ത്, അൽ-കാമിൽ തുടങ്ങിയ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് NCM പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം ഈ പ്രദേശങ്ങളിൽ മിക്കയിടത്തും മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പൊടിക്കാറ്റിനൊപ്പം പേമാരിയും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!