ജിദ്ദ – റമദാൻ പ്രമാണിച്ച് ജയിൽ ശിക്ഷ അനുഭവിക്കുന്ന സ്ത്രീ പുരുഷ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പൊതുമാപ്പ് നടപടിക്രമങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് നടപ്പിലാക്കാൻ തുടങ്ങി. സൽമാൻ രാജാവിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും ഗുണഭോക്താക്കളെ മോചിപ്പിക്കാനും അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർദ്ദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ അറിയിച്ചു.
പൊതുമാപ്പ് നൽകുന്നത് സൽമാൻ രാജാവിന്റെ ഭാഗത്ത് നിന്നുള്ള മാനുഷിക പരിഗണനയാണെന്നും ജയിൽ മേധാവി അറിയിച്ചു. മോചിതരാവുന്നവർ അവരവരുടെ കുടുംബങ്ങളിലെത്തി വീണ്ടും ഒന്നിക്കുന്നത് അവരിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും ജയിൽ മേധാവി കൂട്ടിച്ചേർത്തു.