സൗദിയിൽ വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള വില വർദ്ധിച്ചു; വാടക നിരക്കും ഉയർന്നു

villas

റിയാദ്: സൗദി അറേബ്യയിൽ വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള വില വർദ്ധിച്ചു. റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപ്പാർട്ട്മെന്റുകൾക്ക് 11 ശതമാനവും വില്ലകൾക്ക് ആറ് ശതമാനവും വിലയാണ് വർദ്ധിച്ചിരിക്കുന്നത്. 2023 ൽ വീട് വാങ്ങുന്നവരുടെ നിരക്ക് 40% ആയിരുന്നു. എന്നാൽ 2025ൽ ഇത് 25% ആയി കുറഞ്ഞു. വിലവർധനവാണ് ഈ കുറവിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവെന്നും കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. അതേസമയം രാജ്യത്തെ വാടക നിരക്ക് വർദ്ധിച്ചിട്ടുണ്ട്. 70% ജനങ്ങൾക്ക് സ്വന്തമായി വീട് എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന ആറു വർഷം കൊണ്ട് 1,15,000 വീടുകൾ നിർമ്മിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. വിദേശികൾക്ക് ഉടമസ്ഥാവകാശം സാധ്യമാക്കുന്ന പദ്ധതികളും സൗദി നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മക്ക, മദീന പ്രദേശങ്ങളിൽ വിദേശികൾക്ക് ഭൂമി വാങ്ങാനുള്ള നിയമവും ലഘൂകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!