റെഡ്‌സീ എയർപോർട്ട് ഈ വർഷം പ്രവത്തനം ആരംഭിക്കും; നദ്മി അൽനസ്ർ

redsea airport

ജിദ്ദ – റെഡ്‌സീ പദ്ധതി പ്രകാരം പ്രദേശത്തെ വിമാനത്താവളവും മൂന്നു റിസോർട്ടുകളും ഈ വർഷം തുറക്കുമെന്ന് നിയോം കമ്പനി സി.ഇ.ഒയും റെഡ്‌സീ ഇന്റർനാഷണൽ കമ്പനി ഡയറക്ടർ ബോർഡ് അംഗവുമായ നദ്മി അൽനസ്ർ പറഞ്ഞു. നിർമാണ ജോലികളുടെ പുരോഗതി നേരിട്ട് വിലയിരുത്താൻ റെഡ്‌സീ പദ്ധതി പ്രദേശം നദ്മി അൽനസ്ർ സന്ദർശിച്ചിരുന്നു. റെഡ്‌സീ ഇന്റർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനൊ, കമ്പനി ചീഫ് അഡ്മിനിസ്‌ട്രേറ്റർ അഹ്‌മദ് ഗാസി ദർവീശ് എന്നിവരുമായി നദ്മി അൽനസ്ർ കൂടിക്കാഴ്ച നടത്തി.

വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് റെഡ്‌സീ ഇന്റർനാഷണൽ കമ്പനി നടത്തുന്ന തീവ്രശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. സൗദിയിൽ വളർന്നുവരുന്ന ടൂറിസം മേഖലക്ക് റെഡ്‌സീ പദ്ധതി വലിയ പിന്തുണ നൽകും. പദ്ധതി പ്രദേശത്ത് നിർമാണ ജോലികൾ പുരോഗമിക്കുന്നതായി നദ്മി അൽനസ്ർ പറഞ്ഞു. റെഡ്‌സീ ഇന്റർനാഷണൽ കമ്പനി വികസിപ്പിക്കുന്ന പ്രദേശങ്ങളുടെ സൗന്ദര്യവും ലാൻഡ്‌സ്‌കേപ്പുകളും വാസ്തുവിദ്യാ രൂപകൽപനകളും തമ്മിലുള്ള പൊരുത്തം നിർമാണ ജോലികൾ എടുത്തുകാണിക്കുന്നു.

സ്വദേശികളുടെ തീവ്രശ്രമങ്ങൾ പദ്ധതി വിജയിപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. സൗദിയിൽ ടൂറിസം മേഖലയുടെ പുരോഗതിക്കായി അവർ അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നതായി നദ്മി അൽനസ്ർ പറഞ്ഞു. 2030 ൽ നിർമാണം പൂർത്തിയാകുന്നതോടെ റെഡ്‌സീ പദ്ധതി പ്രദേശത്ത് 50 ഹോട്ടലുകളിലായി 8,000 ലേറെ മുറികളുമുണ്ടാകും. കൂടാതെ നിരവധി വില്ലകളും റെസിഡൻഷ്യൽ കെട്ടിടങ്ങളും പദ്ധതി പ്രദേശത്തുണ്ടാകും. പദ്ധതി പ്രദേശത്ത് ആദ്യ സന്ദർശകരെ ഈ വർഷം സ്വീകരിക്കാനാണ് റെഡ്‌സീ ഇന്റർനാഷണൽ കമ്പനി തയാറെടുക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!