ദമ്മാം: രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കുന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിറം മങ്ങിയതും കേടുപാടുകൾ സംഭവിച്ചതുമായ പതാകകൾ ഉപയോഗിക്കരുതെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
പതാകയിൽ വാണിജ്യമുദ്രകൾ പതിപ്പിക്കുന്നതും പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കും. 94-ാമത് ദേശീയ ദിനമാണ് സൗദിയിൽ ആഘോഷിക്കുന്നത്. നിറം മങ്ങിയതും മോശം അവസ്ഥയിലുള്ളതുമായ പതാകകൾ ഉപയോഗിക്കാൻ പാടില്ല. പതാകയിൽ വ്യാപാര മുദ്ര പതിപ്പിക്കുകയോ പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
പതാകയ്ക്ക് കേടുപാടുകൾ വരുത്തുന്നതോ അഴുക്ക് ഉണ്ടാക്കുന്നതോ ആയ മോശം സ്ഥലത്ത് പതാക ഉയർത്തരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.