ബംഗാസി – 50 ടൺ ഭക്ഷണ സഹായവുമായി സൗദിയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ബെൻഗാസിയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ദുരിതബാധിതർക്ക് ഭക്ഷണവും പാർപ്പിട സാമഗ്രികളും നൽകുന്നതിന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് (കെഎസ്‌റിലീഫ്) സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നിർദ്ദേശങ്ങൾ നൽകിയതിന്റെ ഭാഗമായാണ് സഹായം എത്തിച്ചത്.