ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ നൽകേണ്ടി വരും; മുന്നറിയിപ്പുമായി സൗദി

driving license

റിയാദ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ നൽകേണ്ടി വരുമെന്ന് സൗദി അറേബ്യ. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസം സമയം അനുവദിക്കും. ഈ സമയപരിധിയിൽ പുതുക്കുന്നതിൽ പരാജയപ്പെട്ടാലാണ് 100 റിയാൽ പിഴ ഈടാക്കുക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞും ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്. അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് സൗദി മൂറൂർ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പിഴ ഒഴിവാക്കാൻ കൃത്യസമയത്ത് ലൈസൻസുകൾ പുതുക്കിയെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!