വിറകുകളും ഉപഉത്പന്നങ്ങളും ഉപയോഗിക്കുന്നതിന് സൗദിയിൽ നിയന്ത്രണം

restriction

ദമ്മാം: സൗദിയിൽ പ്രാദേശിക വിറകുകളും ഉപഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ശൈത്യത്തിൽ നിന്നും രക്ഷ തേടി തീയൊരുക്കുമ്പോൾ വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ സൂക്ഷമത പാലിക്കാൻ അതോറിറ്റി നിർദ്ദേശിച്ചു. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റാണ് മുന്നറിയിപ്പ് നൽകിയത്. പ്രാദേശികമായി നട്ടുവളർത്തുന്ന മരങ്ങളും ചെടികളും വിറകിന് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉപത്പന്നങ്ങൾ ഉപയോഗിക്കുന്നത് കടുത്ത പിഴ ലഭിക്കാവുന്ന കുറ്റമാണ്. തദ്ദേശിയ വിറക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ഒരു ക്യൂപിക് മീറ്ററിന് പതിനാറായിരം റിയാൽ തോതിൽ പിഴ ചുമത്തും.

ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പിഴ 20,000 റിയാലായി ഉയരും. രാജ്യത്തെ വിറകിന്റെ ആവശ്യകത മുൻനിർത്തി വിത്യസ്ത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വിറക് വിപണിയിൽ ലഭ്യമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!