പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറും പഴയ ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിലുള്ള വ്യത്യാസം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും. സൗദിയിലെ മുഴുവൻ നഗരങ്ങളെയും വിദേശ നഗരങ്ങളെയും റിയാദുമായി ബന്ധിപ്പിച്ച് റിയാദ് എയർ സർവീസുകൾ നടത്തും. സൗദിയ ജിദ്ദയെ സൗദിയിലെ മറ്റു നഗരങ്ങളുമായും ലോക നഗരങ്ങളുമായും ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.