റിയാദ് ബസ് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി

riyadh bus

റിയാദ്- റിയാദ് ബസ് പദ്ധതിയുടെ നാലാം ഘട്ടം ഇന്ന് ആരംഭിച്ചതായി റിയാദ് റോയൽ അതോറിറ്റി അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗതപദ്ധതിയുടെ ഭാഗമായാണ് ഈ ബസ് സർവീസ് ആരംഭിച്ചത്. ഇതോടെ 1632 ബസ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 40 റൂട്ടുകളിൽ 614 ബസുകളാണ് സർവീസ് നടത്തുന്നത്. 1900 കിലോമീറ്റർ പദ്ധതിയിൽ 70 ശതമാനം ഇപ്പോൾ പൂർത്തിയായി. ഈ വർഷാവസാനത്തോടെ പദ്ധതിയുടെ മറ്റു ഘട്ടങ്ങൾ കൂടി പൂർത്തിയാകും.

അൽറബീഅ് സ്ട്രീറ്റിൽ നിന്ന് അൽയാസ്മിൻ വരെയുള്ള 932, നുസ്ഹ – തആവുൻ 933, അൽഖലീജ് – റൗദ 942, അൽഅന്ദുലുസ്- അൽഖലീജ് 944, അൽഖലീജ് – അൽനഹ്ദ 945, അൽശുഹദാ- അൽമൂൻസിയ 947, അൽയർമൂക്ക് റോഡിൽ നിന്ന് അൽയർമൂക്ക് സ്‌റ്റേഷൻ വരെ 948 എന്നീ റൂട്ടുകളിലാണ് നാലാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് ബസുകൾ സർവീസ് തുടങ്ങിയത്.

റിയാദ് ബസ് വെബ്‌സൈറ്റ് വഴിയോ ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ച മെഷീനുകൾ വഴി ദർബ് കാർഡെടുത്തോ കമ്പനിയുടെ ഓഫീസുകളിൽ നിന്നോ ടിക്കറ്റുകളെടുക്കാവുന്നതാണ്. നാലു റിയാലിന് രണ്ട് മണിക്കൂറാണ് യാത്ര നടത്താൻ കഴിയുന്നത്. മൂന്നു ദിവസത്തേക്ക് 20 റിയാലും ഏഴ് ദിവസത്തേക്ക് 40 റിയാലും 30 ദിവസത്തേക്ക് 140 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!