റിയാദ് അൽഗദീർ ഡിസ്ട്രിക്ടിൽ ഹരിതവത്കരണത്തിന് തുടക്കമായി

algadeer district

റിയാദ് – റിയാദിലെ അൽഗദീർ ഡിസ്ട്രിക്ടിൽ ഹരിതവൽക്കരണ പദ്ധതിക്ക് തുടക്കമായതായി റിയാദ് ഗ്രീൻ പ്രോഗ്രാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദിൽ വൃക്ഷവൽക്കരണം നടപ്പാക്കുന്ന ആറാമത്തെ ഡിസ്ട്രിക്ട് ആണ് അൽഗദീർ. അസീസിയ, അൽനസീം, അൽജസീറ, അൽഉറൈജാ, ഖുർതുബ ഡിസ്ട്രിക്ടുകളിലാണ് നേരത്തെ വൃക്ഷവൽക്കരണത്തിന് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിലെ 120 ഡിസ്ട്രിക്ടുകളിലും വൃക്ഷവൽക്കരണം നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വൃക്ഷവൽക്കരണ പദ്ധതിയുടെ ഭാഗമായി അൽഗദീർ ഡിസ്ട്രിക്ടിൽ 46,500 ചെറുവൃക്ഷങ്ങളും വൃക്ഷത്തൈകളും നട്ടുവളർത്തും. ഡിസ്ട്രിക്ടിൽ ഏഴു പാർക്കുകളും പദ്ധതി നടപ്പാക്കും. കൂടാതെ ഇവിടുത്തെ നാലു സ്‌കൂളുകളിലും പതിമൂന്നു മസ്ജിദുകളിലും ഒരു ആശുപത്രിയിലും നാലു കാലി സ്ഥലങ്ങളിലും 28 കിലോമീറ്റർ നീളത്തിലുള്ള റോഡുകളിലും ഫുട്പാത്തുകളിലും വൃക്ഷവൽക്കരണം നടപ്പാക്കും.

വൃക്ഷവൽക്കരണത്തോടനുബന്ധിച്ച് ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനെയും നടീൽ ജോലികൾ ആരംഭിക്കുന്നതിനെയും പദ്ധതി ഘട്ടങ്ങളെയും പദ്ധതി കാലയളവിനെയും കുറിച്ച് പ്രദേശവാസികളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് എക്‌സിബിഷനും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. ഡിസംബർ രണ്ടു വരെ അൽഗദീർ ഡിസ്ട്രിക്ടിൽ വൃക്ഷവൽക്കരണ ജോലികൾ തുടരും. ഇതിനു ശേഷം അൽനഖീൽ ഡിസ്ട്രിക്ടിൽ പദ്ധതിക്ക് തുടക്കം കുറിക്കും.

സൗദി ഗ്രീൻ ഇനീഷ്യേറ്റീവ്, സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ വലിയ തോതിൽ സഹായിക്കുന്ന പദ്ധതിയാണ് റിയാദ് ഗ്രീൻ പ്രോഗ്രാം. റിയാദിൽ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് സമാരംഭം കുറിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!