റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം

riyadh bus service

റിയാദ് – റിയാദിൽ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ നടപ്പാക്കുന്ന റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. റിയാദ് റോയൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പൊതുഗതാഗത വികസനത്തിലൂടെ തലസ്ഥാനത്തെ സാമ്പത്തികവും നഗരപരവുമായ പരിവർത്തനത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി.

ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാരാണ് ബസ് സർവീസുകൾ പ്രയോജനപ്പെടുത്തിയത്. 4,35,000 ബസ് സർവീസുകളാണ് ഇക്കാലയളവിൽ നടത്തിയത്. മൂന്നാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസ് പദ്ധതിയിലെ ആകെ റൂട്ടുകൾ 33 ആയും ബസ് സ്റ്റോപ്പുകൾ 1,611 ആയും ഉയർന്നു.

റിയാദ് ബസ് ശൃംഖലയുടെ ആകെ ദൂരം 1,900 കിലോമീറ്ററാണ്. ഇതിൽ 1,284 കിലോമീറ്ററിൽ നിലവിൽ ബസ് സർവീസുകളുണ്ട്. ഈ വർഷാവസാനത്തിനു മുമ്പായി റിയാദ് ബസ് ശൃംഖല പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് പദ്ധതിയിൽ ശേഷിക്കുന്ന നാലും അഞ്ചും ഘട്ടങ്ങൾ ആരംഭിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!