കാത്തിരിപ്പിന് വിരാമം: റിയാദ് ബസ് സര്‍വീസ് ആരംഭിച്ചു

riyadh bus

റിയാദ്- ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റിയാദ് പട്ടണത്തിലൂടെ പൊതുഗതാഗത സംവിധാനമായ റിയാദ് ബസ് സര്‍വീസ് ആരംഭിച്ചതിന്റെ ആവേശത്തിലാണ് യാത്രക്കാര്‍. റിയാദിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന തരത്തിലാണ് സര്‍വീസ് വിഭാവനം ചെയ്തിട്ടുള്ളത്. ചുരുങ്ങിയ നിരക്കില്‍ കൂടുതല്‍ യാത്ര ലഭ്യമാകുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

റിയാദിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷൻ റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 633 സ്‌റ്റേഷനുകളിലൂടെയും സ്‌റ്റോപ്പിംഗ് പോയിന്റുകളിലൂടെയും 340ലധികം ബസുകൾ സർവീസ് നടത്തും. ആകെ 86 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. അഞ്ചു ഘട്ടങ്ങളിലാണ് സർവീസ് മൊത്തം പൂർത്തിയാക്കുക. മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ മൊത്തം പദ്ധതി 1900 കിലോമീറ്ററാകും. ഇതോടെ ആകെ ബസുകളുടെ എണ്ണം 800 കവിയും. 2,900 സ്‌റ്റേഷനുകളിലൂടെ യാത്രക്കാർക്ക് സേവനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!