റിയാദ് മാരത്തോൻ: ഒമ്പതു റോഡുകൾ ശനിയാഴ്ച അടക്കും

riyadh marathon

റിയാദ് – റിയാദ് മാരത്തോൻ നടക്കുന്നതിനു സമീപ പ്രദേശങ്ങളിലെ ഒമ്പതു റോഡുകൾ ശനിയാഴ്ച പുലർച്ചെ മൂന്നര മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്ത് അടക്കുമെന്ന് സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ അറിയിച്ചു. ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് റോഡുകൾ അടയ്ക്കുന്നത്.

ഇമാം സൗദ് ബിൻ ഫൈസൽ സ്ട്രീറ്റ്, കിംഗ് (അൽദർഇയ) റോഡ്, ഇമാം സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് സ്ട്രീറ്റ്, പ്രിൻസ് സുൽത്താൻ സ്ട്രീറ്റ്, കിംഗ് ഫൈസൽ സ്ട്രീറ്റ്, വാദി ഹനീഫ, ഇമാം തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡ്, അൽബർജാൻ സ്ട്രീറ്റ്, അൽശഖ്‌റാൻ സ്ട്രീറ്റ് എന്നീ റോഡുകളാണ് അടക്കുക. മൂന്നാമത് റിയാദ് ഇന്റർനാഷണൽ മാരത്തോണിൽ 42.2 കിലോമീറ്റർ, 21.1 കിലോമീറ്റർ, 10 കിലോമീറ്റർ, 4 കിലോമീറ്റർ എന്നിങ്ങിനെ വ്യത്യസ്ത മത്സര വിഭാഗങ്ങളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!