റിയാദ്- റിയാദില്‍ കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. ജൂലൈ 25ന് നജ്റാനില്‍ നിന്നും കന്യാകുമാരി അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോണ്‍ സേവ്യറിന്റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിൽ കണ്ടെത്തിയത്.
ജൂലൈ 29 ന് മരിച്ചതായാണ് പോലീസ് രേഖകളില്‍ പറയുന്നത്. അസീസിയ ബസ് സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർ നടപടികള്‍ക്കും മൃതദേഹം നാട്ടില്‍ അയക്കുന്നതിനും ഉള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. സുമതിയാണ് ജോണ്‍ സേവ്യറിന്റെ അമ്മ. ഭാര്യ: ശ്രീകുമാരി, മക്കള്‍: താജില്‍, തര്‍ഷിന്‍ ജെന.