റിയാദ് – ഓൾഡ് സനാഇയ്യയിൽ മൂന്നു വർക്ക് ഷോപ്പുകളിൽ തീ പടർന്നുപിടിച്ച് അപകടം സംഭവിച്ചു. തീ പടർന്നുപിടിച്ച ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ കെടുത്തുകയായിരുന്നു. മരഉരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പുകളിലാണ് തീ പടർന്നുപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലയെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.