റിയാദ്- റിയാദിൽ പോലീസ് സേനക്ക് സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനായി ലൂസിഡ് ഇലക്ട്രിക് കാറുകൾ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ മേഖലയിൽ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കും. കാർബൺ ബഹിർഗമനം കുറച്ച് ശുദ്ധ ഊർജത്തെ പ്രോത്സാഹിക്കുന്ന നിരവധി കരാറുകൾക്ക് വിവിധ കമ്പനികളുമായി സൗദി അറേബ്യ ഒപ്പുവെച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ ലൂസിഡ് മോട്ടോർ ഫാക്ടറി റിയാദ് കിംഗ് അബ്്ദുല്ല സിറ്റിയിൽ തുറന്നത്. പ്രതിവർഷം 15,5000 കാറുകൾ വിപണിയിൽ ഇറക്കാനാണ് പദ്ധതി. 80,000 ഡോളർ ആണ് വില. അത്തരം കാറുകൾക്ക് ചർജിംഗ് സ്‌റ്റേഷനുകളുമുണ്ടാക്കും. നിലവിൽ 100 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം നടന്നുവരുന്നു.