റിയാദ്: റിയാദ് സീസണിന്റെ ആറാം പതിപ്പിന് തുടക്കം കുറിക്കാൻ സൗദി അറേബ്യ. കോമഡി ഫെസ്റ്റിവലും ഇത്തവണ റിയാദ് സീസണിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. സൗദി, സിറിയ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയവിടങ്ങളിലെ കലാസാംസ്കാരിക പരിപാടികൾക്കായിരിക്കും ഇത്തവണ പ്രാധാന്യം നൽകുന്നത്.
ഇത് ആദ്യമായാണ് റിയാദ് സീസണിന്റെ ഭാഗമായി കോമഡി ഫെസ്റ്റിവൽ അരങ്ങേറുന്നത്. സെപ്തംബർ 26 മുതൽ ഒക്ടോബർ 9 വരെയുള്ള തീയതികളിൽ ആയിരിക്കും കോമഡി ഫെസ്റ്റിവൽ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി പ്രശസ്തരായ 50 അധികം കോമേഡിയന്മാർ ഈ ഫെസ്റ്റിവൽ പങ്കെടുക്കും. ഇതിന് പുറമേ മ്യൂസിക് പരിപാടികൾ, ഫുട്ബോൾ, ബോക്സിങ്, വേൾഡ് ചാമ്പ്യൻഷിപ്പ്, എക്സിബിഷൻ തുടങ്ങിയവയും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.