റിയാദ്: ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ്. സൗദി കൺവെൻഷൻസ് ആൻഡ് എക്സിബിഷൻസ് ജനറൽ അതോറിറ്റി (എസ്സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. വിഷൻ 2030ന്റെ സ്വാധീനം രാജ്യത്തെ എക്സിബിഷനുകളിലും കോൺഫറൻസുകളിലും നേട്ടമുണ്ടാക്കി. എണ്ണ ഇതര മേഖലകളിൽ ഇതിനകം ഏഴ് ശതമാനം സൗദി വളർച്ച കൈവരിച്ചിട്ടുണ്ട്.
17,000 പരിപാടികൾക്കാണ് 2023ൽ സൗദി ആതിഥേയത്വം വഹിച്ചത്. 2030 ഓടെ ഇത് 40,000 ആയി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കീഴിൽ എക്സ്പോ 2030 സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അൽ റഷീദ് സംസാരിച്ചു.
റിയാദിന്റെ വളർച്ചയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.