Search
Close this search box.

ഹജ്ജ് ഒരുക്കം : പുണ്യ സ്ഥലങ്ങളിലെ റോഡുകൾ തണുപ്പിക്കുന്നു

roads in makkah

കടുത്ത ചൂടിലാണ് ഇത്തവണത്തെ ഹജ്ജ്. അതിനാൽ പുണ്യസ്ഥലങ്ങളിൽ റോഡുകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുകയാണ്. അറഫയിൽ നമീറ പള്ളിക്ക് സമീപം 25,000 ചതുരശ്രമീറ്റർ വിസ്തൃതിൽ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ മശാഇർ മേഖലയിൽ നടപ്പിലാക്കിയിരുന്ന പദ്ധതി ഇത്തവണ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. പകൽ സമയത്ത് റോഡുകൾ സൂര്യതാപം ആഗിരണം ചെയ്യും. പിന്നീട് രാത്രി കാലങ്ങളിൽ ഇത് പുറം തള്ളും. ചില സമയങ്ങളിൽ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഹീറ്റ് ഐലൻഡ് എന്ന ഈ പ്രതിഭാസത്തിന് പരിഹാരം കാണുന്നതിനായാണ് തണുത്ത നടപ്പാതകൾ എന്ന പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം.

സൂര്യതാപത്തെ ചെറിയ അളവിൽ മാത്രം ആഗിരണം ചെയ്യാൻ കഴിവുള്ള വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ പദാർഥം റോഡിന്റെ ഉപരിതലത്തിൽ മൂടുകയാണ് ചെയ്യുന്നത്. അതിലൂടെ വൻ തോതിൽ താപം ആഗിരണം ചെയ്യുന്ന പ്രതിഭാസം ഇല്ലാതാക്കുകയും റോഡുകളുടെ ചൂട് കുറക്കുകയും ചെയ്യും. വിവിധ മന്ത്രായങ്ങളുമായി സഹകരിച്ച് റോഡ്സ് ജനറൽ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!