റിയാദ്: സൗദിയിൽ പെർഫ്യൂം റീട്ടെയ്‌ലർക്കെതിരെ നടപടിയുമായി വാണിജ്യ മന്ത്രാലയം. രാജ്യത്ത് നിരോധിച്ചിട്ടുള്ള പേരുകൾ ഉപയോഗിച്ചതിനാണ് പെർഫ്യൂം റീട്ടെയ്‌ലർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയിരിക്കുകയാണ്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
വാണിജ്യ മന്ത്രാലയം ഓൺലൈൻ പരസ്യങ്ങൾ സജീവമായി നിരീക്ഷിക്കുകയും ഇ-കൊമേഴ്സ് നിയമത്തിന്റെ ലംഘനങ്ങൾ നടക്കുന്നണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.