റിയാദ്: രാജ്യത്ത് നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്ന ട്രാക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. ഗതാഗത മന്ത്രാലയമാണ് നിയമ ലംഘനത്തിൽ ഏർപ്പെടുന്ന ട്രക്കുകൾക്കെതിരെ നടപടി കർശനമാക്കുന്നത്. 1400 ൽ അധികം നിയമലംഘനങ്ങളാണ് ഏപ്രിൽ മാസം മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത് റിയാദിലാണ്. 8 വിദേശ ട്രക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.
പിഴ ഉൾപ്പെടെയുള്ള ശക്തമായ നടപടികളാണ് നിയമലംഘകർക്കെതിരെ സ്വീകരിക്കുന്നത്. പിടിച്ചെടുത്ത വിദേശ ട്രക്കുകൾക്ക് ഒന്നിന് പതിനായിരം റിയാൽ വീതം പിഴ ചുമത്തുണ്ട്. ഇതിന് പുറമേ 15 ദിവസത്തെ ജയിൽ ശിക്ഷയും നൽകും. ഇതാദ്യമായാണ് ഇത്തരം നിയമലംഘനകൾക്ക് ജയിൽശിക്ഷ നൽകുന്നത്. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ തുക ഇരട്ടിയാക്കും.