സൗദിയിൽ ഡ്രൈവിംഗിനിടെ വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നതു മൂലമുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.