Search
Close this search box.

വിദേശികൾക്ക് ജോലി ചെയ്യാൻ സുരക്ഷിതം; ആഗോള തലത്തിൽ രണ്ടാംസ്ഥാനത്ത് സൗദി അറേബ്യ

saudi arabia

ഡെന്മാർക്ക് കഴിഞ്ഞാൽ പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന അന്തരീക്ഷം സൗദിയിലാണെന്ന് ‘ഇന്റർനേഷൻസ് പ്ലാറ്റ്‌ഫോം’. പ്രവാസികളുടെ ജീവിതത്തെ കുറിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. യു.എ.ഇ. അമേരിക്ക, ബെൽജിയം, നെതർലാൻഡ്സ് എന്നിവ റാങ്കിങ്ങിൽ സൗദി അറേബ്യായെക്കാൾ പിന്നിലാണ്. ഈ വർഷത്തെ ‘വർക്ക്’ എബ്രോഡ് ഇൻഡക്സിൽ ഏറ്റവും മികച്ച തൊഴിൽ സ്ഥലമെന്ന നിലയിൽ രണ്ടാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കി.

‘ഇന്റർ നേഷൻസ് പ്ലാറ്റുഫോം’ നടത്തിയ ഏറ്റവും പുതിയ പ്രവാസി സർവേ പ്രകാരം സൗദി പ്രൊഫഷണൽ ടെവേലോപ്മെന്റ്റ് സൂചികയിൽ ഒന്നാം സ്ഥാനത്തും ശമ്പളത്തിലും തൊഴിൽ സുരക്ഷയിലും രണ്ടാം സ്ഥാനത്തുമെത്തിയതായി സർവേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ഡെന്മാർക്ക് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. ബെൽജിയം നെതർലാൻഡ്സ്, ലക്സം ബെർഗ് എന്നിവയാണ് യഥാക്രമം മൂന്നുമുതൽ 10 വരെ സ്ഥാനത്തുള്ള രാജ്യങ്ങൾ.

സൗദിയിലെ വിദേശികളിൽ അധികം പേരും പ്രാദേശിക തൊഴിൽ വിപണിയെ ക്രിയാത്മകമായി വിലയിരുത്തുന്ന സൗദിയിലെത്തിയ പ്രവാസികൾ അവരുടെ തൊഴിൽ മേഖലകളിൽ കൂടുതൽ മികവ് പുലർത്തിയതായും സർവേ നിരീക്ഷിക്കുന്നു. ആദ്യ പത്ത് സ്ഥാനങ്ങളിൽ മിഡിലീസ്റ്റ് മേഖലയെ പ്രതിനിധീകരിച്ച് സൗദിക്കൊപ്പം യു.എ.ഇ. ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി. ഖത്തർ 19 ആം സ്ഥാനത്തും ഒമാൻ 21 ആം സ്ഥാനത്തും എത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!