റിയാദ്: കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്റർ യെമനിലേക്ക് സകാത്ത് അൽ ഫിത്തർ എത്തിക്കുന്നതിന് ഒരു സിവിൽ സൊസൈറ്റി ഓർഗനൈസേഷനുമായി കരാർ ഒപ്പ് വെച്ചു. നിർധനരായ 31,333 കുടുംബങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.
മാനുഷിക പ്രതിസന്ധി നേരിടുന്ന യെമനിലെ ഏറ്റവും ആവശ്യമുള്ള വ്യക്തികൾക്ക് സകാത്ത് അൽ-ഫിത്തർ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. അതേസമയം സൗദി ദുരിതാശ്വാസ ഏജൻസി അതിൻ്റെ ഏഴാമത്തെ സഹായ ഷിപ്പ്മെൻ്റ് വ്യാഴാഴ്ച സുഡാനിലേക്ക് അയച്ചു.
524 ടൺ 14,960 ഭക്ഷണ പൊതികൾ വഹിച്ചുകൊണ്ടുള്ള 12 ശീതീകരിച്ച ട്രക്കുകളാണ് കയറ്റുമതി ചെയ്തത്. ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ നിന്ന് പുറപ്പെട്ട് സുഡാനിലെ സുവാക്കിൻ തറമുഖത്താണ് ഇവ എത്തിയത്.
1.5 മില്യൺ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് സൗദി ഏജൻസി നടപ്പാക്കുന്ന സുഡാനിലെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് സഹായം നൽകിയത്. സുഡാനീസ് ജനത നേരിടുന്ന നിലവിലുള്ള സാഹചര്യങ്ങൾ ലഘൂകരിക്കാൻ ഈ പദ്ധതി സഹായിക്കും.