ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി; പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ച് സൗദി

salary

റിയാദ്: ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി മാത്രമാക്കിയുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. നിയമം കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിലായി. മൂന്നോ അതിലധികമോ ജോലിക്കാരുള്ള തൊഴിൽ ദാതാക്കൾക്കും കമ്പനികൾക്കുമാണ് ഈ ഘട്ടത്തിൽ നിബന്ധന ബാധകമാകുന്നത്.

ഗാർഹിക ജീവനക്കാരുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയ്ക്ക് സൗദിയിൽ തുടക്കം കുറിച്ചത്. വേതന സംരക്ഷണ സേവനം ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത് മാനവവിഭവശേഷി മന്ത്രാലയമാണ്.

ഈ സേവനം ലഭ്യമാക്കുന്നത് മന്ത്രാലയത്തിന്റെ ഗാർഹിക റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമായ മുസാനിദ് വഴിയാണ്. മുസാനിദ് വഴി ഇ-വാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലൂടെയും തൊഴിലാളികളിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് സംവിധാനം. കഴിഞ്ഞ വർഷം ജനുവരിയിയിലാണ് പദ്ധതി ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!