ജിദ്ദ – വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 45 കിലോമീറ്ററിലധികം വേഗതയുള്ള മണൽക്കാറ്റ് രാജ്യത്തുടനീളമുള്ള എട്ട് പ്രദേശങ്ങളിൽ വീശുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മദീന, ഹായിൽ, റിയാദ്, അൽഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവയുടെ വടക്കൻ ഭാഗങ്ങൾക്ക് പുറമെ അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക് മേഖലകളിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് NCM മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണിക്കൂറിൽ 60 കി.മീറ്ററിൽ കൂടുതൽ വേഗതയിൽ, സജീവമായ കാറ്റിനൊപ്പം കനത്ത ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രം മുന്നറിയിപ്പിൽ കൂട്ടിച്ചേർത്തു.