സൗദി അറേബ്യയിൽ കുടുംബ സമേതം ഉംറ നിർവഹിക്കാന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ എത്തി. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് താരം പങ്കുവെച്ചത്.
മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് സാനിയ മിർസയ്‌ക്കൊപ്പം സൗദിയിലെത്തിയത്.