ജിദ്ദ – അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജിദ്ദയിലെ എയർ ആംബുലൻസ് സംഘം നഗരത്തിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു. തെക്കൻ ജിദ്ദയിലെ ഇസ്ലാമിക് പോർട്ട് ബ്രിഡ്ജിന് മുമ്പുള്ള മദായിൻ അൽ-ഫഹദ് പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെക്കുറിച്ച് അറിഞ്ഞ് 14 മിനിറ്റിനുള്ളിൽ, മക്ക മേഖലയിലെ കമാൻഡ്, കൺട്രോൾ, മെഡിക്കൽ ട്രാൻസ്ഫർ സെന്റർ രണ്ട് ആംബുലൻസ് ടീമുകളും ഒരു എയർ ആംബുലൻസും അപകടസ്ഥലത്തേക്ക് അയച്ചു. ആദ്യ ആംബുലൻസ് സംഘം എത്തിയപ്പോൾ, അപകടത്തിൽ പരിക്കേറ്റവർക്ക് നിരവധി ഒടിവുകൾ സംഭവിച്ചതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.