റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറില്‍ നിന്ന് പുക ഉയര്‍ന്നത്. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ പുറത്തിറക്കി. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.