സൗദി അംബാസഡറായി നിയമിതനായ അബ്ദുല്ല അൽഅനസി തെഹ്‌റാനിലെത്തി

saudi ambassodor

ജിദ്ദ – ഏഴു വർഷത്തെ ഇടവേളക്കു ശേഷം ഇറാനിൽ സൗദി അംബാസഡറായി നിയമിതനായ അബ്ദുല്ല അൽഅനസി ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിനായി ഇന്നലെ തെഹ്‌റാനിലെത്തി. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങളും ആശയവിനിമയങ്ങളും കൂടിക്കാഴ്ചകളും ഊർജിതമാക്കാനും, ഉഭയകക്ഷി ബന്ധങ്ങളെ വിശാലമായ ചക്രവാളങ്ങളിലെത്തിക്കാനും സൗദി ഭരണാധികാരികൾ നിർദേശം നൽകിയിട്ടുണ്ടെന്ന് അംബാസഡർ അബ്ദുല്ല അൽഅനസി പറഞ്ഞു.

അയൽ രാജ്യങ്ങളായ സൗദി അറേബ്യക്കും ഇറാനും നിരവധി സാമ്പത്തിക ഘടകങ്ങളും പ്രകൃതി വിഭവങ്ങളും സവിശേഷകതകളുമുണ്ട്. മേഖലയിൽ സമൃദ്ധിയും സുസ്ഥിരതയും സുരക്ഷയും വർധിപ്പിക്കാൻ ഇവ സഹായിക്കും. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും ഇവ പ്രയോജനപ്പെടും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതി, നല്ല അയൽപക്ക ബന്ധത്തിന്റെയും പരസ്പര ധാരണയുടെയും സൃഷ്ടിപരമായ സംവാദത്തിന്റെയും തത്വങ്ങൾ രൂഢമൂലമാക്കുകയും പരസ്പര വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന തന്ത്രപരമായ വീക്ഷണം അനുസരിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു റോഡ് മാപ്പാണെന്നും അബ്ദുല്ല അൽഅനസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!