വിവിധ സുരക്ഷാ ഏജൻസികളുടെ പരിശോധന; സൗദി അറേബ്യയിൽ 19,024 അ നധികൃത താമസക്കാർ അറസ്റ്റിൽ

arrest

ജിദ്ദ: സൗദി അറേബ്യയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സുരക്ഷാസേനയാണ് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തത്. ബന്ധപ്പെട്ട സർക്കാർ ഏജൻസുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയെ തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽ 11,268 പേർ റസിഡൻസി ലംഘിച്ചവരാണ്. 4773 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2183 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1212 പേരും അറസ്റ്റിൽ ആയിട്ടുണ്ട്. ഇതിൽ 25% യമൻ പൗരന്മാരും 75% എത്യോപ്യൻ പൗരന്മാരും 2% മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ആണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 122 പേരും അറസ്റ്റിൽ ആയിട്ടുണ്ട്. നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ജോലിയിലേർപ്പെടുകയും ചെയ്ത 22 പേരാണ് അറസ്റ്റിലായത്. 24,107 പ്രവാസികൾ രാജ്യത്ത് ശിക്ഷാ നടപടികൾ നേരിടുന്നുണ്ട്.

വ്യക്തികൾക്ക് രാജ്യത്തേക്ക് നിയമവിരുദ്ധമായ കടന്നുവരവിന് സൗകര്യം ഒരുക്കി നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!