ജിദ്ദ: ബംഗ്ലാദേശികൾക്ക് ഏറ്റവും പ്രിയമുള്ള ഗൾഫ് രാജ്യമായി സൗദി അറേബ്യ. ഈ വർഷം തുടക്കം മുതൽ 7 ലക്ഷം പേർ ബംഗ്ലാദേശിൽ നിന്നും തൊഴിൽ തേടി നാടുവിട്ടിരുന്നു. സൗദി അറേബ്യയിലേക്കാണ് ഇതിൽ പകുതിയിലേറെ പേരും ജോലിക്കെത്തിയത്. 3,74,000 പേരാണ് സൗദിയിൽ വിവിധ തൊഴിലുകളിൽ പ്രവേശിച്ചത്.
2017 മുതൽ ബംഗ്ലാദേശി തൊഴിലാളികളുടെ പ്രിയപ്പെട്ട ഇടമാണ് സൗദി അറേബ്യ. തൊഴിൽ ഏജൻസികളുടെ കണക്കനുസരിച്ച് മലേഷ്യയും ഖത്തറും ആണ് സൗദിക്ക് പിറകെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ സൗദി വർക്കേഴ്സ് റിക്രൂട്ട്മെന്റ് ആൻഡ് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതിന്റെ കീഴിൽ 150 കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി സൗജന്യ തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.