സൗദി അറേബ്യയിൽ വൻ ല ഹരിവേട്ട; 1,225,200 ക്യാ പ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം അധികൃതർ പരാജയപ്പെടുത്തി

arrested in jeddah

ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം അധികൃതർ പരാജയപ്പെടുത്തി. സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയാണ് ലഹരി വേട്ട നടത്തിയത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

നിരോധിത ഗുളികകൾ ഒളിപ്പിച്ചിരുന്നത് മാർബിൾ മിക്‌സർ അടങ്ങിയ ഒരു ഷിപ്പിലാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് ഈ വൻ കള്ളക്കടത്ത് ശ്രമം പൊളിഞ്ഞത്. സംഭവവുമായി ബന്ധമുള്ള കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയുടെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!