Search
Close this search box.

ടൂറിസം മേഖലയിൽ സൗദി അറേബ്യ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങുന്നു

investment in tourism

ദമ്മാം: ടൂറിസം മേഖലയിൽ സൗദി അറേബ്യ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങുന്നു. 2030ഓടെ രാജ്യത്തേക്കെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണം 15 കോടിയായി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് അവസരം സൃഷ്ടിക്കുമെന്നെ ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്തിബ് പറഞ്ഞു.

800 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2030ഒാടെ ഇത് സാധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തേക്കെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണം പതിനഞ്ച് കോടിയിലെത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേർത്തു. 2023ൽ സൗദി സന്ദർശിച്ച വിദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരുന്നു. 10.7 കോടി പേരാണ് ഇക്കാലയളവിൽ സൗദി സന്ദർശിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!